Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : School Science Festival.

Idukki

റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ.

തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രാ​ഭി​രു​ചി വി​ളി​ച്ചോ​തി​യ റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ. 1596 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ക​ട്ട​പ്പ​ന​യു​ടെ ആ​ധി​പ​ത്യം. 1410 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല റ​ണ്ണ​

റ​പ്പാ​യി. 1397 പോ​യി​ന്‍റു​ക​ളു​മാ​യി അ​ടി​മാ​ലി മൂ​ന്നാം സ്ഥാ​നം നേ​ടി. നെ​ടു​ങ്ക​ണ്ടം- 1196, പീ​രു​മേ​ട്- 1009 പോ​യി​ന്‍റും നേ​ടി. സ്കൂ​ൾ ത​ല​ത്തി​ൽ 533 പോ​യി​ന്‍റു​മാ​യി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​നാ​ണ് കി​രീ​ടം. 390 പോ​യി​ന്‍റു​മാ​യി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ഇ​ര​ട്ട​യാ​

ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് 265 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് -315, ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് -284 പോ​യി​ന്‍റും ക​ര​സ്ഥ​മാ​ക്കി


ര​ണ്ടു നാ​ൾ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന​ലെ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ മേ​ള​യെ​കു​റി​ച്ച് ഒ​രു പ​രാ​തി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന​ത് സം​ഘാ​ട​ന​ത്തി​ന്‍റെ മി​ക​വാ​യി.

 രാജാക്കാടിന്‍റെ പെരുന്തച്ഛൻ


തൊ​ടു​പു​ഴ: എ​ച്ച്എ​സ് വി​ഭാ​ഗം ക്ലേ ​മോ​ഡ​ലിം​ഗി​ൽ രാ​ജാ​ക്കാ​ട് ജെഎ​ച്ച്എ​സ്എ​സി​ലെ നി​തീ​ഷ് ജോ​മോ​ൻ ഭാ​വ​ന​യു​ടെ തേ​രി​ലേ​റി മ​ണ്ണു​കൊ​ണ്ടു​ള്ള ജീ​വ​ൻ തു​ടി​ക്കു​ന്ന ശില്്പം നി​ർ​മി​ച്ച് ശ്ര​ദ്ധ നേ​ടി. നി​തീ​ഷി​ന്‍റെ അ​ച്ഛ​ൻ ജോ​മോ​ൻ ഇ​ടു​ക്കി ഹി​ൽ​വ്യു പാ​ർ​ക്ക്, ശ്രീ​നാ​രാ​യ​ണ​പു​രം പാ​ർ​ക്ക്, ഗാ​ന്ധി​പ്ര​തി​മ, രാ​ജാ​ക്കാ​ട് ക്ഷേ​ത്ര കി​ണ​ർ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. അ​ച്ഛ​നി​ൽനി​ന്നു പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് നി​തീ​ഷ് ക്ലേ ​മോ​ഡ​ലിം​ഗി​ലേക്ക് ക​ട​ന്നു വ​ന്ന​ത്. ഇ​ത്ത​വ​ണ പു​സ്ത​കം വാ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി എ​ന്ന​താ​യി​രു​ന്നു പ്ര​മേ​യം. ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

അ​നി​റ്റ​യു​ടെ ബൊ​ക്കെ സൂപ്പർ

തൊ​ടു​പു​ഴ: പേ​പ്പ​ർ ക്രാ​ഫ്റ്റി​ൽ ഹാ​ട്രി​ക് നേ​ട്ട​വു​മാ​യി ക​രി​മ​ണ്ണൂ​ർ എ​സ്ജെഎ​ച്ച്എ​സ്എ​സി​ലെ അ​നി​റ്റ സാം. ​ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി റ​വ​ന്യു ജി​ല്ല​യി​ൽ അ​നി​റ്റ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 2023-ൽ ​ര​ണ്ടാം സ്ഥാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു. മൂ​ന്നു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള 60ഓ​ളം പൂ​ക്ക​ൾ ത​യാ​റാ​ക്കി ഇ​തി​ൽനി​ന്നു 24 ബൊ​ക്കെ നി​ർ​മി​ച്ചാ​ണ് അ​നി​റ്റ ഹാ​ട്രി​ക് വി​ജ​യം നേ​ടി​യ​ത്. ഫി​നെ​ക്സ്,


ക്രെ​യി​സ്, എ ​ഫോ​ർ, ചൈ​ന പേ​പ്പ​ർ, ടി​ഷ്യൂ, വെ​ൽ​വെ​റ്റ് എ​ന്നീ പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ൾ ത​യാ​റാ​ക്കി​യ​ത്. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ അ​നി​റ്റ പ​ള്ളി​ക്കാ​മു​റി ക​രി​ങ്ങോ​ത്തു​പ​റ​ന്പി​ൽ സാം ​ജോ​സ്-​മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

അ​ക്ഷ​യ് റെ​ജി​യു​ടേ​ത് കൈ​പ്പു​ണ്യം


തൊ​ടു​പു​ഴ: ലെ​യ​റിം​ഗ്, ബ​ഡ്ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​രി​ക്കാ​ട്ടു​കു​ടി ജി​കെഎ​ച്ച്എ​സ്എ​സി​ലെ അ​ക്ഷ​യ് റെ​ജി ക​ര​വി​രു​തും കൈ​പ്പു​ണ്യ​വും പ്ര​ക​ട​മാ​ക്കി. 15 ഇ​ന​ങ്ങ​ളാ​ണ് അ​ക്ഷ​യ് ഒ​രു​ക്കി​യ​ത്.


സ്വ​യം ചെ​യ്തു പ​ഠി​ച്ചാ​ണ് അ​ക്ഷ​യ് ഇ​തി​ൽ മി​ക​വു തെ​ളി​യി​ച്ച​ത്. ക​വി​ഞ്ഞ വ​ർ​ഷം ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. വ​ട്ട​ക്കു​ഴി​യി​ൽ റെ​ജി-​അ​നീ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ അ​ക്ഷ​യ്.

 

ചി​ര​ട്ടയിൽ ആൽബിന്‍റെ വിസ്മയം


തൊ​ടു​പു​ഴ: റ​വ​ന്യു ജി​ല്ലാ ശാ​സ്​ത്രോത്സ​വ​ത്തി​ൽ ചി​ര​ട്ട ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് രാ​ജാ​ക്കാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ ആ​ൽ​ബി​ൻ ഷാ​ജി. ചി​ര​ട്ട ഉ​പ​യോ​ഗി​ച്ച് ആ​ൽ​ബി​ൻ നി​ർ​മി​ച്ച മ​നോ​ഹ​ര നി​ർ​മി​തി ശി​ൽ​പ​ചാ​രു​ത വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ഇതിൽ ആൽബിന് ഒന്നാംസമ്മാനം ലഭിച്ചു.


ഏ​റെ നാ​ള​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ആ​ൽ​ബി​ൻ പ​റ​ഞ്ഞു. സ​ബ്ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. 2023-24ൽ ​സം​സ്ഥാ​നത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യി​രു​ന്നു. കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ പി.​എം. ഷാ​ജി-​ബി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Latest News

Up